Monday, October 18, 2010

എന്റെ ഹൃദയഗാനം അവള്‍ക്കായ്!

അങ്ങ് ദൂരെ അവ്യക്തമായ ചില രൂപങ്ങള്‍ ..ശരീരമാകെ അസഹ്യമായ വേദന. കണ്ണുകള്‍ മാത്രമേ ചലിപ്പിക്കാന്‍ കഴിയുന്നുള്ളു..രണ്ട് കയ്കളിലും എന്തോ തറച്ചിരിക്കുന്നു. താഴേക്ക് കണ്ണ് ചലിപ്പിച്ചപ്പോള്‍ സ്വന്തം ശരീരം കാണാനായി. മസ്തിഷ്ക്കത്തിലെവിടെയോ ഒരു വെള്ളിടി വെട്ടി.മിടിച്ചു കൊണ്ടിരിക്കുന്ന ഒരു ചുവന്ന മാംസം പിണ്ഡം..ഹോ അതെന്റെ ഹൃദയമാണൊ?. എന്റെ ശരീരം ഇരുവശത്തേയ്കും തുറന്നിരിക്കുന്നു.എന്റെ നെഞ്ചിലെ ചര്‍മ്മം രണ്ട് വശത്തേയ്ക്കും പിളര്‍ത്തിയതാരാ?..ഹോ എനിക്ക് എന്താണ് സംഭവിച്ചത്.
ഓര്‍മ്മയിലേക്ക് ചെറിയ ഒരു ഉറവ വരുന്നു.ഇന്നലെ .ഇന്നലെ ഞാന്‍ വാഴത്തോട്ടത്തില്‍..ഞാന്‍ ഒറ്റയ്ക്കല്ലായിരുന്നല്ലോ..എന്റെ പ്രിയതമ അവളെവിടെ. നല്ല മഴയുണ്ടായിരുന്നോ..ഒന്നും വ്യക്തമാകുന്നില്ലല്ലോ...ഞാനിതെവിടെയാണു?.എന്നെയാരാണു ഇങ്ങനെ ബന്ധനസ്ഥനാക്കിയതു. മഴയത്ത് ഒരു കൂണിന്റെ താഴെ ഞാനും എന്റെ ..എന്റെ ..അവളെവിടെ? അടുത്തെവിടെയോ ഒരു അനക്കം കേട്ട് അപകട സൂചന നല്‍കാന്‍ തുടങ്ങിയപ്പൊഴേക്കും ..കണ്ണില്‍ ഇരുട്ട് മൂടിയിരുന്നു...
കണ്ണുകള്‍ ഒന്നു ചുറ്റും ചുഴറ്റി നോക്കി..ഹോ അസഹനീയമായ കാഴ്ച ..തൊട്ടടുത്ത് തന്റെ പ്രിയ..ജീവന്റെ അവസാന കണികയും അറ്റ്..ശരീരമാകെ കീറി മുറിച്ച്..എനിക്കു അതു കാണാന്‍ വയ്യ..ഈ തുടിക്കുന്ന ഹൃദയത്തിന്റെ താളമാണു അവിടെ ചലനമറ്റ് കിടക്കുന്നത്..
ആരെങ്കിലും എന്റെ ഈ മാംസപിണ്ഡമൊന്നറുത്തു മാറ്റൂ..എന്നെയും അവളോട് ചേരാന്‍ അനുവദിയ്ക്കൂ..മറ്റുള്ള തവളകളെ പോലെ എന്നെങ്കിലും താനും ഇങ്ങനെ കീറിമുറിക്കപ്പെടും എന്നറിയാമായിരുന്നു.എന്നാല്‍ തന്റെ പ്രിയയുടെ ജീവന്‍ പറന്നു പോകുന്നതു കാണാന്‍ എന്റെ ജീവനെ ബാക്കിയാക്കുമെന്നു ഒരിക്കലും കരുതിയില്ല..
ദൂരെ നിന്നു ഒരു ശബ്ദം അടുത്തടുത്ത് വരുന്നു. അതൊരു മനുഷ്യനാണല്ലോ..അവന്റെ കയ്യില്‍ തിളങ്ങുന്ന എന്തോ ആയുധം. ഈ ആയുധം കൊണ്ടാണൊ അയാള്‍ എന്റെ ജീവന്റെ ജീവനെ പറിച്ചെറിഞ്ഞതു...
"വേഗം വരൂ എന്റെ ഹൃദയവും നിങ്ങള്‍ കൊയ്തെടുത്തോളൂ...എന്റെ ഹൃദയത്തിലെ ഗാനം അവളോട് ചേര്‍ക്കൂ...."

8 comments:

  1. ഹോ, ആദ്യം മറ്റെന്തൊക്കെയോ കരുതി. പക്ഷെ കഥയില്‍ കൊടുത്ത പഞ്ച് മനോഹരമാണെന്ന് പറയാതെ വയ്യ.. സൂപ്പര്‍

    ReplyDelete
  2. പ്രോല്‍സാഹനത്തിനു നന്ദി ..

    ReplyDelete
  3. :) നന്നായിട്ടുണ്ട്,
    ‘വളര്‍ത്താം!!’

    remove the word verification.

    ReplyDelete
  4. ഹ്രദയമല്ല, ഹൃദയം, ‘മൊഴി’യില്‍ എഴുതാം, ഇല്ലെങ്കില്‍ ‘നിള’എഡിറ്ററില്‍ ഓപ്ഷനുണ്ട്. നോക്കു.

    ബ്ലോഗ് ‘ജാലകം’ അഗ്രിയില്‍ ആഡ് ചെയ്യൂ.

    ReplyDelete
  5. മനുഷ്യർക്ക് മാത്രമല്ല പിരിക്കപ്പെടുംബോഴുള്ള വേദന!
    നന്നായി.

    ReplyDelete
  6. ഈ കമന്റ്സ് ഒന്നും മെയിലില്‍ വരുന്നുണ്ടായില്ല..അതു കൊണ്ട് ഇത് കാണാന്‍ വൈകി. എല്ലാവരൂടെയും പ്രോല്‍സാഹനത്തിനു നന്ദി.

    നിസു: ഞാന്‍ മൊഴി സ്കീം ആണ് ഉപയോഗിക്കുന്നത് അതില്‍ ഹ്രദയം എന്നെഴുതാനെ പറ്റുന്നുള്ളൂ

    ReplyDelete
  7. നന്നായി പറഞ്ഞു ......ജീവനുള്ള ഓരോ ജീവിക്കും ഉണ്ടാകും ഹൃദയം....അത് തിരിച്ചറിയാതെ പോവുന്നത് ഹൃദയമില്ലാത്ത മനുഷ്യരാണ്..ആശംസകള്‍..

    ReplyDelete
  8. ഈ തുടിക്കുന്ന ഹ്രദയത്തിന്റെ താളമാണു അവിടെ ചലനമറ്റ് കിടക്കുന്നത്..

    super

    ReplyDelete

ഒന്നും പറയാതെ പോകുകയാണല്ലേ...?