Saturday, December 11, 2010

പറയാന്‍ മറന്നത്..

നിന്റെ അധരങ്ങളില്‍ ഞാന്‍ കണ്ടത്,
എന്റെ പ്രണയ പല്ലവികളായിരുന്നോ?

നിന്റെ കപോലങ്ങളില്‍ ഞാന്‍ കണ്ടത്,
എന്റെ സ്നേഹത്തിന്‍ അരുണിമയായിരുന്നോ?

നിന്റെ മുടിയിഴയില്‍ ഞാന്‍ കണ്ടത്,
എന്റെ പ്രണയം തഴുകിയ തെന്നലായിരുന്നൊ?

നിന്റെ മിഴികളില്‍ ഞാന്‍ കണ്ടത്,
എന്റെ മനസ്സിന്റെ തിളക്കമായിരുന്നോ?

നിന്നില്‍ ഞാന്‍ കണ്ടത്,
എന്നെ തന്നെയായിരുന്നോ?