Wednesday, February 9, 2011

ഞാന്‍ അവരുടെ ആരുമല്ലല്ലോ!

എപ്പോഴാണ് ആ അര്‍ദ്ധ ഹസ്തം,
എന്റെ നേരെ നീണ്ടത്...
എപ്പോഴാണ് ആ ദഷ്ട്രകള്‍,
എന്റെ ഞരമ്പുകള്‍ ലക്ഷ്യമാക്കിയത്...
എപ്പോഴാണ് എനിക്കെന്നെ നഷ്ടപ്പെട്ടത്...
എപ്പോഴാണ് എന്റെ സ്വപ്നം പാറയിലിടിച്ചത്...
എപ്പോഴാണ് എന്റെ മാംസം ഭക്ഷണമായത്....

എനിയ്ക്കറിയില്ല..പക്ഷെ
നിങ്ങള്‍ എല്ലാം കാണുന്നുണ്ടായിരുന്നല്ലോ...
നിങ്ങള്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നല്ലോ...

അപ്പോഴെല്ലാം...
കേട്ട ദിശയില്‍ നോക്കാതിരുന്നവരുടെ,
നിര്‍വികാരതയില്‍ കണ്ണിമ പൂട്ടിയവരുടെ,
ആരുമല്ലായിരുന്നല്ലോ
ഞാന്‍!

18 comments:

  1. എന്ത് ചെയാം.. അത് ആണ് ഈ സമൂഹത്തിന്‍റെ കാട്ടുനീതി..മനുഷ്യര്‍ നന്നാകും എന്ന ചിന്ത ആര്‍ക്കും വേണ്ട. അതില്‍ ഒരു പക്ഷെ ഈ കവിത എഴുതിയ രിസ്ബയും, ഈ കമന്റ്‌ എഴുതുന്ന ഞാനും ഭാഗവാക്കുകള്‍ ആണ്. കാലങ്ങളായി നമ്മുടെ സമൂഹത്തില്‍ കണ്ടു വരുന്നതും, മാതാ പിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക്‌ പകര്‍ന്നു നല്‍കുന്നതും ഈ "സ്വയം" നന്നാവുക എന്ന തത്വം ആണ്. മറ്റുള്ളവരുടെ കാര്യം നോക്കി നടക്കുന്നവന്‍ വിപ്ലവകാരിയോ നക്സലൈട്ടോ ആയി മുദ്ര കുത്തപെടുകയും..വീട്ടിലെ തല തെറിച്ച സന്തതിയായി അധപതിക്കുകയും ചെയുമ്പോള്‍.. അവനവന്‍റെ കാര്യം നോക്കി അഭിവൃത്തി പെടുന്നവര്‍.. സമൂഹത്തിനും വീട്ടിനും പ്രിയങ്കരാര്‍ ആയി മാറുകയും ചെയുന്ന ഈ സാമൂഹിക മനസ്ഥിതി തന്നെയാകാം.. ആരെയും സഹായിക്കാന്‍ ആരും ഒരുംബെടാതാത്.. "അവനതിന്റെ വല്ല കാര്യോം ഉണ്ടായിരുന്നോ" എന്നാവാം ചോദ്യം..ഒരു പെണ്‍കുട്ടി റേപ്പ്‌ ചെയപെടുമ്പോള്‍ പരിതപിക്കുകയും, വീട്ടില്‍ എത്തി മുറിയടച്ചിരുന്നു റേപ്പ്‌ സീന്‍ ടി വിയില്‍ കണ്ടു ആശ്വസിക്കുകയും ചെയുന്നവര്‍ ആണ് ഭൂരിഭാഗം വരുന്ന സമൂഹം. പിന്നെ അനീതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ വെറും മോഴകള്‍ മാത്രം.. വെറും കടലാസില്‍ ഉറ്റി വീഴുന്ന മഷി തുള്ളികളില്‍ നോക്കി നെടു വീര്‍പ്പിടാനെ നമുക്ക് കഴിയൂ സുഹൃത്തേ.. കവിത ഇഷ്ട്ടമായി.. ഇനിയും എഴുതുക.

    ReplyDelete
  2. ഇത് മരണപ്പെട്ട സൗമ്യയുടെ ആത്മ നൊമ്പരം ആണോ

    ReplyDelete
  3. സൌമ്യതയില്ലാത്ത ഒരു കാലം...

    ReplyDelete
  4. എന്തായിരുന്നാലും പിന്നെയും ശങ്കരന്‍ തെങ്ങേല്‍ തന്നെയാകും

    ReplyDelete
  5. സ്വാര്‍ത്ഥതയുടെ ലോകം!

    ReplyDelete
  6. :)
    എഴുത്ത് വല്ലപ്പഴായാലും നന്നായിട്ടുണ്ട് :)

    ReplyDelete
  7. പ്രതികരിക്കാന്‍ പ്രജ്ഞയറ്റു
    ശേഷിയില്ലാത്തൊരബലയെ
    നിഷ്ടൂരംകശാപ്പുചെയ്തനീതി-
    കൊടികുത്തിവാഴുന്നുനാട്ടില്‍!
    അതു കണ്ടിട്ടാസ്വദിക്കുന്നൂ
    പ്രബലരായ സജ്ജനങ്ങളും?
    ------------------
    ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ. വന്നതു വെറുതെ ആയില്ല!
    ഹൃദയസ്പര്‍ശിയായി എഴുതിയ വരികള്‍, അഭിനന്ദനാര്‍ഹമാണ്.
    ആശംസകള്‍!

    ReplyDelete
  8. ris ikka(vilikkalo anagne alle)..
    oru buzz il kandath ingane onnum kavitha ezhuthaan paadillennaa.. ingane okke ezhuthunnath bhayankara mosham aanathre...
    ;-) http://www.google.com/buzz/arun.p.muthukulam/WtYy72cjGm5/%E0%B4%92%E0%B4%B0-%E0%B4%B8-%E0%B4%AD%E0%B4%B5-%E0%B4%89%E0%B4%A3-%E0%B4%9F-%E0%B4%AF-%E0%B4%89%E0%B4%9F%E0%B4%A8

    പാവം.. മരണപ്പെട്ടത് നമുടെ സ്വന്തം അനിയത്തിയോ ചേച്ചിയോ ആണെന്ന് കരുതി,ഇനി ഇങ്ങനെ ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍,കയ്യുള്ളതും ഇല്ലാത്തതുമായ എല്ലാ കാട്ടാളന്മാരില്‍ നിന്നും നമ്മുടെ പെങ്ങന്മാരെ രക്ഷിക്കാന്‍,ദയവു ചെയ്തു മൌനം വെടിയൂ...
    മരിച്ചു പോയ,നമ്മുടെ മനസ്സ് തുറപ്പിക്കാന്‍ ബലിയാടായ,സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ പോയ ആ പാവം പെണ്‍കുട്ടിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍! :-(

    ReplyDelete
  9. ഇവിടേയ്ക്ക് വന്ന എല്ലാവര്‍ക്കും എന്റെ നന്ദി...

    ReplyDelete
  10. ഇവിടേയ്ക്ക് വന്ന എല്ലാവര്‍ക്കും എന്റെ നന്ദി...

    ReplyDelete
  11. പേരെടുത്തു പറയാതെ പൊതുവായി എഴുതിയത് വളരെ നന്നായി...ഹൃദയത്തെ സ്പര്‍ശിച്ചു....

    ReplyDelete
  12. കൊള്ളാം, നന്നായിട്ടുണ്ട്

    ReplyDelete
  13. വളരെ നല്ല വരികള്‍

    ReplyDelete
  14. പറയാന്‍ ഉദ്ദേശിച്ചതൊക്കെയും സ്വ.ലേ പറഞ്ഞു കഴിഞ്ഞു. കുറഞ്ഞ വരികളില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാണ്. ഇനിയും എഴുതുക. പ്രൊഫൈലില്‍ പറഞ്ഞ പോലെ അങ്ങിനെ ആട്ടിന്‍ കുട്ടിയൊന്നുമല്ല,പുലി തന്നെ!

    ReplyDelete

ഒന്നും പറയാതെ പോകുകയാണല്ലേ...?