Saturday, December 11, 2010

പറയാന്‍ മറന്നത്..

നിന്റെ അധരങ്ങളില്‍ ഞാന്‍ കണ്ടത്,
എന്റെ പ്രണയ പല്ലവികളായിരുന്നോ?

നിന്റെ കപോലങ്ങളില്‍ ഞാന്‍ കണ്ടത്,
എന്റെ സ്നേഹത്തിന്‍ അരുണിമയായിരുന്നോ?

നിന്റെ മുടിയിഴയില്‍ ഞാന്‍ കണ്ടത്,
എന്റെ പ്രണയം തഴുകിയ തെന്നലായിരുന്നൊ?

നിന്റെ മിഴികളില്‍ ഞാന്‍ കണ്ടത്,
എന്റെ മനസ്സിന്റെ തിളക്കമായിരുന്നോ?

നിന്നില്‍ ഞാന്‍ കണ്ടത്,
എന്നെ തന്നെയായിരുന്നോ?

6 comments:

  1. ആകുമെന്ന് പ്രതീക്ഷിക്കാം..
    എന്റെ ബ്ലോഗിലേക്കും സ്വാഗതം

    ReplyDelete
  2. ഇനി പ്രതീക്ഷയില്ല..അവളൂം കെട്ടി ഞാനും കെട്ടി വെവ്വേറെ!

    ReplyDelete
  3. ഒന്നൂടെ......വിപുലീകരിക്കാം..വിരഹം കവിതയ്ക്ക് നല്ലൊരു മുതല്‍ക്കൂട്ടാണ്..
    പിന്നെ എന്നെ കൂടെ കൂട്ടാമോ.....എങ്കില്‍ ഇടയ്ക്കല്ല എന്നും വരാം കൂട്ടുകാരാ...

    ReplyDelete
  4. ഇപ്പോ കൂടെ വേറെ ആളുണ്ട്!

    ReplyDelete
  5. "നിന്നില്‍ ഞാന്‍ കണ്ടത്,
    എന്നെ തന്നെയായിരുന്നോ?"

    'നീയും' 'ഞാനും' ഇല്ലാതാവുമ്പോള്‍ .....അതാണ്‌ യഥാര്‍ത്ഥപ്രണയം..
    നന്നായിരിക്കുന്നു..

    ReplyDelete
  6. കലക്കിട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒക്കെ ഒന്ന് വന്നു നോക്കണം http://www.computric.co.cc/

    ReplyDelete

ഒന്നും പറയാതെ പോകുകയാണല്ലേ...?