Saturday, February 12, 2011

പ്രണയദിനം

ഞാന്‍ കാത്തുനിന്നത്
നിനക്കുള്ള പ്രണയാക്ഷരങ്ങളുമായ്
നിനക്കുള്ള പ്രണയാര്‍ദ്ര ഗാനങ്ങളുമായ്
നിനക്കുള്ള പ്രണയനിലാവുമായ്

നീ ചോദിച്ചത്
എനിക്കുള്ള ഡയമണ്ട് പെന്റന്റ് ?
എനിക്കുള്ള കാഷ്മീര്‍ റോസ് ?
എനിക്കുള്ള കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ?

പ്രണയം ഒരു ദിനത്തില്‍ മാത്രം പൂക്കുന്ന
നിശാഗന്ധിയത്രെ!

11 comments:

  1. ഇങ്ങോട്ടു പ്രതീക്ഷിച്ചു അങ്ങോട്ടു കൊടുക്കാന്‍ കഴിയില്ല നമ്മുടെ ലോകത്തില്‍...
    നല്ല കവിത.... ആശംസകള്‍

    ReplyDelete
  2. കവിത നന്നായി. അതെ,ഇന്നത്തെ പ്രണയം ഒരു ദിവസത്തേയ്ക്ക് മാത്രമാണ്. അതും ആ വകയില്‍ വല്ലതും കിട്ടിയാലായല്ലോ?.ആശംസകള്‍ നേര്‍ന്നു!

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. നിശാഗന്ധി ഒരു രാവില്‍ പൂത്ത് രാവ് വെളുക്കും മുമ്പേ വാടുന്നതാണ്. ;)

    ReplyDelete
  5. അത്രക്കും ക്ഷണികമായാ ആയുസേ ഈ പ്രണയ ദിനത്തിനൊള്ളൂ..
    പ്രണയം ഒരു അനുഭൂതിയാണ്..ആഘോഷമല്ല

    ReplyDelete
  6. പ്രണയത്തിനെന്തിനാണ് ഒരു പ്രത്യേക ദിവസം?
    (വാണിജ്യമൂല്യമുള്ള ദിവസങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. അക്ഷയതൃതീയ, വാലന്റൈന്‍ ദിനം,... അങ്ങനെ കുറെയെണ്ണം)
    ഇതിനിടയില്‍ നമ്മള്‍ എത്ര ഓര്‍ക്കേണ്ട നാളുകള്‍ മറന്നു പോകുന്നു!!!

    റിസിന്റെ കമന്റിന് ഒരു കൈ...
    പ്രണയം ഒരു അനുഭൂതിയാണ്..ആഘോഷമല്ല

    ReplyDelete
  7. കൊള്ളാം....

    ReplyDelete
  8. പ്രണയം ഇപ്പോള്‍ കൊസ്ടിലി ആണ് മാഷെ. ക്വാളിറ്റിയും കുറവാണ്. എല്ലാത്തിലും മായം ചേര്‍ക്കുന കലികാലം അല്ലേ :)

    ReplyDelete
  9. Sneham, athu hridhayathinte bhashayanu....
    ellavarum samsarikkunna, ennal ellavarkkum manasilakatha bhasha..

    ReplyDelete

ഒന്നും പറയാതെ പോകുകയാണല്ലേ...?